പത്തനംതിട്ട : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ജില്ലയിലെ പ്രാദേശികകേന്ദ്രം ആറൻമുള കോളേജ് ഒഫ് എൻജിനീയറിംഗിൽ പ്രവർത്തനം ആരംഭിച്ചു. യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനം നടത്താം. ടി.സി നിർബന്ധമല്ല. ആറന്മുള എൻജിനീയറിംഗ് കോളജിൽ 16 ബിരുദകോഴ്‌സുകളും 12 ബിരുദാനന്തര കോഴ്‌സുകളുമുണ്ട്. യു.ജി.സി മാനദണ്ഡപ്രകാരമാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രവർത്തിക്കുന്നത്. 2025-26 അദ്ധ്യയനവർഷത്തിൽ 141 പഠിതാക്കൾ പ്രവേശനം നേടി. ഇവർക്കുളള ഇൻഡക്ഷൻ പ്രോഗ്രാം
19 ന് രാവിലെ 10 ന് കോളേജ് സെമിനാർ ഹാളിൽ നടത്തും.