തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് കൃഷിസമൃദ്ധി മണ്ണറിവ് പദ്ധതിയുടെ ഭാഗമായി ഓതറ ഡി.വി.എൻ.എസ്.എസ് സ്കൂളിൽ 30 സെന്റിൽ പച്ചക്കറി കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി പി.എൻ, കൃഷി ഓഫിസർ സ്വാതി ഉല്ലാസ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കർഷകർ, എന്നിവർ പങ്കെടുത്തു. കേരള കൃഷിവകുപ്പ് സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി എന്ന പദ്ധതിയിലാണ് കൃഷി ആരംഭിച്ചത്. വിദ്യാർത്ഥികളിൽ കാർഷികശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ വ്യാപകമായി പച്ചക്കറി കൃഷിക്ക് തുടക്കംകുറിച്ചത്.