17-sv-prasannakumar
തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ നാഗേഷ് കുമാർ അനുമാലയിൽ നിന്നും ബാങ്ക് പ്രസിഡന്റ് എസ്. വി. പ്രസന്നകുമാർ, സെക്രട്ടറി ജേക്കബ് സക്കറിയ, റീജിയണൽ മാനേജർ ശ്രീമതി. ജ്യോതി എന്നിവർ അവാർഡുകൾ ഏറ്റു വാങ്ങുന്നു

കോന്നി: 2024-25 സാമ്പത്തിക വർഷം ജില്ലയിലെ മികച്ച കാർഷികവികസന ബാങ്കിനുള്ള അവാർഡും കുടിശിക നിവാരണത്തിൽ മുൻ വർഷത്തേക്കാൾ കുടിശിക കുറച്ച് ജില്ലയിൽ ഒന്നാമത് എത്തിയതിന്റെ അവാർഡും കോന്നി കാർഷിക വികസന ബാങ്ക് കരസ്ഥമാക്കി. നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാലയിൽ നിന്ന് ബാങ്ക് പ്രസിഡന്റ് എസ്. വി. പ്രസന്നകുമാർ, സെക്രട്ടറി ജേക്കബ് സക്കറിയ, റീജിയണൽ മാനേജർ . ജ്യോതി എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. അഡ്വ. ആന്റണി രാജു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കാർഷിക വികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. ഹരിശങ്കർ സഹകരണ എംപ്ലോയീസ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.