17-nedumpram

നെടുമ്പ്രം : ഗ്രാമ പഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു. . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൈലേഷ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം മായാ അനിൽകുമാർ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാന്തകുമാർ, സോമൻ താമരച്ചാലിൽ, ബിനിൽകുമാർ, വിശാഖ് വെൺപാല ഷേർലി ഫിലിപ്പ്, പ്രീതിമോൾ ജെ, ഗിരീഷ് കുമാർ എൻ എസ്, തോമസ് ബേബി, വൈശാഖ് പി, ശ്യാം ഗോപി തുടങ്ങിയവർ പങ്കെടുത്തു.