പത്തനംതിട്ട: കേരള മാർഗ് ദർശകമണ്ഡലത്തിലെ സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശയാത്രയുടെ ഭാഗമായുള്ള നേതൃസംഗമം ഇന്ന് രാവിലെ പത്തിന് ആറന്മുള ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നൂറിലധികം സന്യാസിമാർ പങ്കെടുക്കുന്ന ഹിന്ദുമഹാ സംഗമം വൈകിട്ട് നാലിന് കോഴഞ്ചേരി ടൗൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. ഏഴിന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്ത് സമാപിക്കും. വാർത്താ സമ്മേളനത്തിൽ സ്വാമിനി ദേവി ജഞാനാഭനിഷ്ഠാനന്ദഗിരി, കൃഷ്ണാനന്ദ പൂർണ്ണിമാമയി തീർത്ഥ, ആപ്തലോകാനന്ദ സ്വാമിജി, സ്വാതികാമൃത ചൈതന്യമാതാ, സ്വാമി സർവ്വാത്മാനന്ദ തീർത്ഥപാദർ എന്നിവർ പങ്കെടുത്തു.