മാന്നാർ: കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ചെറുകിട വ്യവസായ വാണിജ്യ യൂണിറ്റുകൾ ആരംഭിക്കുന്നതിന് മാർഗനിർദ്ദേശം നൽകുന്നതിന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വ്യവസായ സംരംഭക സദസ് നാളെ രാവിലെ 9.30ന് മാന്നാർ യൂണിയൻ വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ കെ.എം ഹരിലാലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കോനാട്ട് ഗ്രൂപ്പ് എം.ഡി യും ചങ്ങനാശേരി യൂണിയൻ പ്രസിഡന്റുമായ ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി.സൂരജ്, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, അനിൽകുമാർ ടി.കെ, ഹരി പാലമൂട്ടിൽ, അനീഷ് പി.ചേങ്കര,ശശികല രഘുനാഥ്, ലേഖ വിജയകുമാർ, മനോജ് പാവുക്കര, കെ.വി സുരേഷ്‌കുമാർ, മോജിഷ് മോഹൻ, സന്തോഷ് കാരാഴ്മ, വിഷ്ണുപ്രസാദ്, രാഹുൽ രമേശ്, സബിത ബിജു, ഗംഗ സുരേഷ്, ബിനുരാജ്.വി, വിധു വിവേക് എന്നിവർ പ്രസംഗിക്കും. 10 മുതൽ ചെറുകിട വ്യവസായ വാണിജ്യ യൂണിറ്റുകൾ, ബാങ്ക് വായ്പകൾ എന്ന വിഷയത്തിൽ വ്യവസായ വകുപ്പ് ആലപ്പുഴ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ ജി.കൃഷ്ണപിള്ള ക്ലാസ് നയിക്കും. ഉച്ച ഭക്ഷണത്തിനു ശേഷം 1.30 മുതൽ 2.30 വരെ സുരേഷ് കുമാർ ഓലകെട്ടിയമ്പലം ചലച്ചിത്ര ആസ്വാദക സദസിന് നേതൃത്വം നൽകും. 2.30 മുതൽ വിവിധ വ്യവസായ വാണിജ്യ പദ്ധതികൾ സംബന്ധിച്ച് ആലപ്പുഴ ലീഡ് ബാങ്ക് പ്രതിനിധി ശശികുമാർ, വിവിധ ബാങ്ക് ഉദ്യോഗസ്ഥന്മാർ, ചാർട്ടേഡ് അക്കൗണ്ടന്റ് പ്രതിനിധികൾ എന്നിവർ പഠിതാക്കളുടെ സംശയനിവാരണം നടത്തും. തുടർന്ന് 4.10ന് വ്യവസായ സംരംഭക സദസിന്റെ അവലോകനം. ഈ സാമ്പത്തിക വർഷത്തിൽ അമ്പതും അടുത്ത സാമ്പത്തിക വർഷത്തിൽ നൂറും വ്യവസായ വാണിജ്യ യൂണിറ്റുകൾ ആരംഭിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായാണ് വ്യവസായ സംരംഭക സദസ് സംഘടിപ്പിക്കുന്നതെന്ന് മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, ജോയിൻ കൺവീനർ പുഷ്പ ശശികുമാർ എന്നിവർ പറഞ്ഞു. വ്യവസായ സംരംഭക സദസിൽ പങ്കെടുക്കുന്നവർ രാവിലെ 9.30ന് മുമ്പായി രജിസ്‌ട്രേഷൻ നടപടി പൂർത്തീകരിക്കണമെന്ന് യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിധു വിവേക്, വൈസ് പ്രസിഡന്റ് മോജിഷ് മോഹൻ, സെക്രട്ടറി ബിനുരാജ്.വി എന്നിവർ അറിയിച്ചു.