class
പെരിങ്ങര പഞ്ചായത്തിൽ പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജില്ലാമിഷന്റെയും വനിത ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ എഫ്.എൻ.എച്ച്.ഡബ്ല്യു (ഭക്ഷണം,പോഷണം,ആരോഗ്യം,ശുചിത്വം) പദ്ധതിയുടെ ഭാഗമായി "പോഷൻമാ 2025" പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ജയ ഏബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, എസ്.സനിൽകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ ഗീത പ്രസാദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ റീന നസീം എന്നിവർ പ്രസംഗിച്ചു. ചിന്നു ഏറ്റുമാനൂർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.