18-pilgrim
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്ത് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാർ പ്രസംഗിക്കുന്നു

പന്തളം: ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടന പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമായ പന്തളം വലിയ കോയിക്കൽ ശ്രീ ധർമശാസ്താക്ഷേത്രവും , ക്ഷേത്രത്തിന്റെ അനുബന്ധ പരിസരങ്ങളിലും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മ ക്ഷേത്രത്തിലെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും, കൊട്ടാരം നിർവാഹകസമിതി അംഗങ്ങളുടെയും,വിവിധ ജനപ്രതിനിധിയുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു ചിറ്റയം. തീർത്ഥാടകർ വിരി വയ്ക്കുന്നിടത്ത് സൗജന്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഡ്രൈനേജ്,സിവിൽ, ഇലക്ട്രിക്കൽ വർക്കുകൾ അടിയന്തരമായി പൂർത്തിയാക്കണം. 10 സ്ഥലങ്ങളിൽ സി.സി.ടിവി ക്യാമറകൾ, ആവശ്യമായ ലൈറ്റുകൾ, കൈപ്പുഴ ക്ഷേത്ര പരിസരത്തും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ശ്രദ്ധ പതിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പന്തളം നഗരസഭ നടത്തേണ്ടതാണ്. വലിയ കോക്കിൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിന് മുന്നിൽ 'കെ.എസ്ആർ.ടി.സി ബസുകൾ സീസണുകളിൽ മാത്രമാണ് നിറുത്തുന്നത്. ഇത് മാറ്റി ഇവിടെ സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നതിന് വേണ്ടി കെ.എസ്ആർ.ടി.സിക്ക് ദേവസ്വം ബോർഡ് കത്ത് നൽകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജി.മുരളീധരൻ നായർ, ആറന്മുള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ എസ്.ശ്രീലേഖ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സന്തോഷ് കുമാർ, ചെങ്ങന്നൂർ എ.ഇ അഞ്ചന ബാലൻ, സിവിൽ എക്‌സിക്യൂട്ടീവ് എൻജിനീയർ ഗീതാ ജയകൃഷ്ണൻ,ചെങ്ങന്നൂർ എ.ഇ വിനോദ്, പന്തളം കൊട്ടാരം നിർവാഹകസമിതി അംഗം ദീപ വർമ്മ, വാർഡ് മെമ്പർ പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.