
മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിന്റെ താത്കാലിക നിയമനം നടത്തുന്നതിന് ഒക്ടോബർ 21ന് വാക്ക്ഇൻഇന്റർവ്യൂ നടത്തും . യോഗ്യരായവർ അന്ന് രാവിലെ 10.30ന് മുമ്പായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് നടത്തുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു ഉയർന്ന പ്രായപരിധി 1.10.2025ന് 40 വയസ്, യോഗ്യത ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ഫാം ബിരുദം അല്ലെങ്കിൽ ഡി. ഫാം, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ