18-life-skill
ലൈഫ് സ്‌കിൽ ട്രെയിനർ ഡോ. ജിഷ്ണു.വി.വി ; രസകരമായ കഥകളുടെയും കളികളുടെയും അകമ്പടിയോടെ ക്ലാസ് നയിക്കുന്നു

പത്തനംതിട്ട: മുട്ടത്തുകോണം എസ് .എൻ. ഡി .പി ഹയർസെക്കൻഡറി സ്‌കൂളിൽ ജീവിത നൈപുണി പരിശീലന ക്ലാസ് നടന്നു. കുടുംബശ്രീ ജില്ലാ മിഷൻ , സ്‌നേഹിത ജെൻഡർ ഹെൽപ് ഡസ്‌ക് , സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം , സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലൈഫ് സ്‌കിൽ ട്രെയിനർ ഡോ. ജിഷ്ണു.വി.വി ; കമ്മ്യൂണിറ്റി കൗൺസിലർ മനീഷ. വി, പ്രിൻസിപ്പൽ ജയറാണി.എ.ജി , അദ്ധ്യാപകരായ ആശ മോഹൻ , ലത.ബി.സി, കവിത പുരുഷോത്തമൻ, ശ്രീജ.എസ് എന്നിവർ പങ്കെടുത്തു.