പത്തനംതിട്ട : ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്രയുടെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വേൾഡ് കരാട്ടെ ഫെഡറേഷൻ ജഡ്ജിയും, കരാട്ടെ കേരള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ഹൻഷി പി.രാംദയാൽ മുഖ്യ പ്രഭാഷണം നടത്തി.
വിജയികൾക്ക് ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ മെഡലുകൾ വിതരണം ചെയ്തു. ഡോ. ജിനു കുര്യൻ, ന്യുറോളജിസ്റ്റ് ഡോ. ജിബു ജോ, പത്തനംതിട്ട ജില്ലാ കരാട്ടെ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ പികെ., ജോസ് ജോൺ എന്നിവർ പ്രസംഗിച്ചു.