ചെങ്ങന്നൂർ: ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടെ നേത്ര പരിശോധനയും ചികിത്സയും ഉൾപ്പെട്ട ക്യാമ്പ് സംഘടിപ്പിച്ചു. മാന്നാർ വ്യൂ ഐ കെയർ ആശുപത്രിയും ശ്രീരാജ് ഫൗണ്ടേഷൻയും സംയുക്തമായി ചെങ്ങന്നൂരിലെ പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ അങ്കണത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീകണ്ടപുരം ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ ഡോ.റാം ഗോപാൽ, വ്യൂ ഐ കെയർ ഹോസ്പിറ്റലിന്റെ ചീഫ് ഒപ്താൽമിക് സർജൻ ഡോ.പൂർണിമ ആർ.പൈ എന്നിവർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. 15 അംഗങ്ങളടങ്ങിയ വിദഗ്ദ്ധ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ എല്ലാ ആധുനിക ഉപകരണങ്ങളോടെയും ക്യാമ്പ് നടന്നു. കണ്ണട അടക്കമുള്ള എല്ലാ സേവനങ്ങളും പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി ലഭ്യമാക്കി. തുടർചികിത്സ ആവശ്യമായവർക്ക് ആശുപത്രി ഭരണസമിതി സൗജന്യ ചികിത്സാ സൗകര്യം നൽകുമെന്ന് അറിയിച്ചു. ചടങ്ങിൽ ലില്ലി മാനേജിംഗ് ട്രസ്റ്റി ജി.വേണുകുമാർ, ട്രസ്റ്റിമാരായ എം.പി. പ്രതിപാൽ, നൗഷാദ് ആറ്റിങ്കര, ഇടിക്കുള്ള ഏബ്രഹാം, പ്രിൻസിപ്പൽ മോളി സേവ്യർ, അക്കാദമിക് ഡയറക്ടർ അജ സോണി, മാനേജർ സുധിഷ്‌കുമാർ എന്നിവർ പങ്കെടുത്തു.