
തിരുവല്ല : കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ നയിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയ്ക്ക് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രൊഫ.പി.ജെ.കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണം നടത്തേണ്ടത് വിശ്വാസികളാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് ബോദ്ധ്യമില്ലാത്ത സർക്കാരിന്റെ നയങ്ങളാണ് സ്വർണപ്പാളി തട്ടിപ്പ് വെളിപ്പെടുത്തുന്നതെന്ന് ബെന്നി ബഹനാൻ എം.പി. പറഞ്ഞു
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, എ.പി.അനിൽകുമാർ, വി.ടി.ബൽറാം, ജെയ്സൺ ജോസഫ്, വി.പി.സജീന്ദ്രൻ, അബ്ദുൾ മുത്തലിഫ്, പി.എ.സലീം, വർഗീസ് മാമ്മൻ, ജോസഫ് എം.പുതുശേരി, അനു ജോർജ്, പി.ജി.പ്രസന്നകുമാർ, റെജി തോമസ്, സലീം പി.മാത്യു, പി.എം.അനീർ, എബ്രഹാം കുന്നുകണ്ടം, ജേക്കബ് പി.ചെറിയാൻ, റോബിൻ പരുമല ,കോശി പി.സഖറിയ, രാജേഷ് ചാത്തങ്കരി, എബി മേക്കരിക്കാട്, ആർ.ജയകുമാർ, വിശാഖ് വെസ്റ്റല, രാജേഷ് മലയിൽ, അഭിലാഷ് വെട്ടിക്കാടൻ, ജെസ്സി മോഹൻ, ഷൈബി ചെറിയാൻ എന്നിവർ സംസാരിച്ചു.