കോന്നി: റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധിയുടെ മാല കവരാൻ ശ്രമം നടന്നതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോന്നി ചങ്കൂർ മുക്കിലാണ് സംഭവം. ചങ്കൂർമുക്ക് പാറതുണ്ടിൽ വിശ്വനാഥൻ നായരുടെ ഭാര്യ ഓമന, മകളുടെ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. ഹെൽമെറ്റ്‌ ധരിച്ച് ബൈക്കിൽ എത്തിയ യുവാവ് ജോസഫിന്റെ വീട് അറിയുമോ എന്ന് ചോദിച്ച് വയോധികയുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ സ്വർണ മാലയിൽ കയറി പിടിക്കുകയായിരുന്നു. ഓമന ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തിയപ്പോൾ യുവാവ് കടന്നു. . വാർഡ് മെമ്പർ തുളസി മോഹൻ പൊലീസിൽ പരാതി നൽകി.