w

പെരുനാട്: പെരുനാട് പഞ്ചായത്തിലെ മഹിളാ സമഖ്യ ഫെഡറേഷന്റെ ജനറൽ ബോഡി മീറ്റിംഗും തിരഞ്ഞെടുപ്പും നടന്നു.വാർഡ് അംഗം അരുൺ അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല യോഗം ഉദ്ഘാടനം ചെയ്തു. ബാദുഷ ക്ലാസ് നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ സമഖ്യ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ (ഡി.പി.സി.) ആശ പി.പി, മഹിളാ സമഖ്യ പഞ്ചായത്ത് കോർഡിനേറ്റർ രജനി , ലില്ലിപുഷ്പം , അമ്പിളി എസ്, രാഖി മോഹൻ, ഷീലമ്മ സന്തോഷ് , രേണുക എം. കെ. എന്നിവർ സംസാരിച്ചു.