റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ മൂന്ന് സ്കൂളുകൾ പുനരുദ്ധരിക്കുന്നതിനായി രണ്ടു കോടി രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. കുടമുരുട്ടി ഗവ.യു.പി സ്കൂൾ 1 കോടി, കുന്നം ഗവ.എൽ.പി സ്കൂൾ 50 ലക്ഷം, കീക്കൊഴൂർ ഗവ.എൽ.പി സ്കൂൾ 50 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. തുടർ നടപടികൾ പൂർത്തീകരിച്ച് കെട്ടിടങ്ങളുടെ നിർമ്മാണം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ടെൻഡർ ചെയ്യാൻ നടപടി സ്വീകരിച്ചതായി എം.എൽ.എ പറഞ്ഞു.