പത്തനംതിട്ട : നഗരസഭ 23ാം വാർഡ് കൗൺസിലർ അന്തരിച്ച എം.സി ഷെരീഫിന് നഗരസഭാ കൗൺസിൽ ആദരാഞ്ജലി അർപ്പിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം. ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ പുഷ്പചക്രം അർപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. . പത്തനംതിട്ട രാജീവ് ഭവനിൽ പൊതുദർശനത്തിന് വച്ച ഷെറീഫിന്റെ ഭൗതിക ശരീരത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവർ ചേർന്ന് കോൺഗ്രസ് പതാക പുതപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , മന്ത്രി വീണാ ജോർജ്, മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ,കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, യു.ഡി.എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ , കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ ആന്റോ ആന്റണി എം.പി, പന്തളം സുധാകരൻ, കെ.പി.സി സി.സി ജനറൽ സെക്രട്ടറിമാരായ പി.മോഹൻരാജ്, പഴകുളം മധു , മുൻ ഡി.സി.സി പ്രസിഡന്റ് കെ. ശിവദാസൻ നായർ , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ,നേതാക്കളായ എ.ഷംസുദ്ദീൻ, മാന്നാർ അബ്ദുൾ ലത്തീഫ് എ . സുരേഷ് കുമാർ ,വെട്ടൂർ ജ്യോതി പ്രസാദ്, സാമുൽ കിഴക്കുപുറം, അനിൽ തോമസ്,റോബിൻ പീറ്റർ , കെ. ജാസിംകുട്ടി, സജികൊട്ടക്കാട്, ജോൺസൺ വിളവിനാൽ,സുനിൽ എസ് ലാൽ ,സിന്ധു അനിൽ, എലിസബത്ത് അബു, വിറ്റി അജോമോൻ , ജെറി മാത്യു സാം ,രജനിപ്രദീപ്, വിജയ് ഇന്ദുചൂഡൻ, എ.കെ ലാലു എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. പത്തനംതിട്ട ജുമാ മസ്ജിദിൽ കബറടക്കി. നൂറു കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.