കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെത് വികസന പ്രവർത്തനങ്ങളെ മൂടിവയ്ക്കാനുള്ള ശ്രമമെന്ന് എൽ.ഡി.എഫ് നേതാളും, പ്രതിപക്ഷ അംഗങ്ങളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിഷൻ 2031 പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ തുടർന്ന് നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകാനുമാണ് പഞ്ചായത്തുകളിൽ വികസന സദസ് നടത്തുന്നത്. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെയും വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചതെന്നും നേതാക്കൾ ആരോപിച്ചു. നാരായണപുരം ചന്ത ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 50 കോടിയുടെ പദ്ധതി എം .എൽ.എ യുടെ ശ്രമഫലമായി നബാർഡ് അംഗീകരിച്ചു. എന്നാൽ പഞ്ചായത്തിന്റെ നിസഹകരണം മൂലം പദ്ധതി നടപ്പായില്ല. ആവശ്യമായ സ്ഥലം നൽകാത്തതു മൂലം സ്റ്റേഡിയം നിർമ്മാണത്തിന് സർക്കാർ തുക അനുവദിച്ചെങ്കിലും ആ പദ്ധതിയും മുടക്കി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണം അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമം. ഏറ്റെടുത്ത ഭൂമിയുടെ വില നൽകാൻ തയാറായിട്ടില്ലന്നും വികസന സദസ് ബഹിഷ്ക്കരിച്ച നടപടികൾക്കെതിരെ നാളെ രാവിലെ 10ന് കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണയും നടത്തുമെന്നും, 27ന് പ്രചാരണ ജാഥകളും, ബഹുജന മാർച്ചും സംഘടിപ്പിക്കാനും തീരുമാനിച്ചതായി എൽ.ഡി.എഫ് നേതാക്കളായ ശ്യാംലാൽ, എം.എസ്.ഗോപിനാഥൻ, ടി.രാജേഷ് കുമാർ, എ.ദീപകുമാർ, എം.രാജൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ജി.ഉദയകുമാർ, ജിഷാ ജയകുമാർ, തുളസീ മോഹനൻ, ജോയിസ് ഏബ്രഹാം, പുഷ്പാ ഉത്തമൻ എന്നിവർ അറിയിച്ചു.