
പത്തനംതിട്ട: തുടർച്ചയായ ആറാം പ്രവർത്തിദിനം അദ്ധ്യാപക പരിശീലനം വച്ചതിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ യുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിയമങ്ങളും സർവീസ് ധാരണകളും കാറ്റിൽ പറത്തിയുള്ള അദ്ധ്യാപക ദ്രോഹ നടപടികളിലും ആനുകൂല്യ നിഷേധങ്ങളിലും പ്രതിഷേധിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. വി.ജി കിഷോർ, എസ് പ്രേം, എസ്. ചിത്ര, തോമസ് മാത്യു, എസ് സുനിൽകുമാർ, ജെമി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.