88
നിക്കോൾസൺ സിറിയൻ ഗേൾസ് സ്കൂൾ ക്യാമ്പസ്സിൽ ആരംഭിച്ച മത്സ്യകൃഷി ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു .സ്കൂൾ ബോർഡ് അംഗങ്ങളായ പി.പി അച്ചൻകുഞ്ഞ്, റ്റിജു എം ജോർജ്,അഡ്വ. അൻസിൽ സക്കറിയ കോമാട്ട്, ഗീത ആനി ജോർജ്, രാജൻ ജേക്കബ്,സ്കൂൾ മാനേജർ ഗീത റ്റി. ജോർജ്, മെറിൻ മാത്യു എന്നിവർ സമീപം

തിരുവല്ല: നിക്കോൾസൺ സിറിയൻ ഗേൾസ് സ്കൂൾ ക്യാമ്പസിൽ ആരംഭിച്ച മത്സ്യക്കൃഷി മലങ്കര മാർത്തോമ്മാ സുറിയാനി സഭാ പരമാദ്ധ്യക്ഷനും സ്കൂൾ ചെയർമാനുമായ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ ബോർഡ് അംഗങ്ങളായ, അഡ്വ.അൻസിൽ സക്കറിയ കോമാട്ട്, റ്റിജു എം.ജോർജ്, പി.പി അച്ചൻകുഞ്ഞ്, ഗീത ആനി ജോർജ്, രാജൻ ജേക്കബ്,സ്കൂൾ മാനേജർ ഗീതാ ടി.ജോർജ് പ്രിൻസിപ്പൽ മെറിൻ മാത്യു, കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. 25000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ 350 ഗിഫ്റ്റ്‌ തിലോപ്പിയ ഇനത്തിൽപ്പെട്ട മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നതു . ഈ ക്യാമ്പസിൽ 200 ൽ പരം റംബുട്ടാൻ , ഡ്രാഗൺ ഫ്രൂട്ട് അവക്കാഡോ,മിൽക്ക് ഫ്രൂട്ട് ,പേര , സപ്പോർട്ട ,പ്ളാവ്,നാരകം, എന്നിവ ഉൾപ്പെടുന്ന ഫ്രൂട്ട് ഫാമും, 250 ഓളം തേക്കിൻ തൈകളും കൃഷി ചെയ്തിട്ടുണ്ട്. ഡോ.തിയഡോഷ്യസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള സ്കൂൾ ബോർഡാണ് ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.