തിരുവല്ല: 6-ാം മത് കേരള സ്കൂൾസ് കായികമേള 'ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് തിരുവല്ല എസ്.സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. മുനിസിപ്പൽ കൗൺസിലറും, കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷററുമായ ഡോ. റെജിനോൾഡ് വർഗീസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. മാർത്തോമ സ്കൂൾസ് മാനേജർ കുരുവിള മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോയിൻ ഡയറക്ടർ ഗിരീഷ് ചോലയിൽ, പത്തനംതിട്ട ഡി.ഡി അനില ബി.ആർ, തിരുവല്ല ഡി.ഇ.ഒ . മല്ലിക പി.ആർ, കൗൺസിലർ അഡ്വ.പ്രദീപ് മാമ്മൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് മാത്യു വർഗീസ്, ഷാജി മാത്യു. തോമസ് കോശി, മിനി കുമാരി, ഷെൽട്ടൺ റാഫേൽ, പ്രിൻസിപ്പൽ ജോൺ കെ.തോമസ്, ജെസി ജോർജ്, വിബിത ചാക്കോ. നിഷ മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.