പത്തനംതിട്ട : ഒരാഴ്ചയായി കല്ലറക്കടവിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതർ അറിഞ്ഞ മട്ടില്ല. മാസങ്ങളായി നഗരസഭയുടെ പല ഭാഗത്തും കുടിവെള്ളം മുടങ്ങിയിരിക്കുമ്പോഴാണ് പൈപ്പ് അറ്റകുറ്റപ്പണി നടത്താതെ വെള്ളം പാഴാക്കുന്നത്. ഈ ഭാഗത്ത് വെള്ളത്തിന്റെ മർദ്ദം കാരണം പൈപ്പ് പൊട്ടുന്നത് സ്ഥിരം സംഭവമാണ്. റോഡിലെ ടാർ നികന്ന് വാഹനങ്ങൾ കയറിയിറങ്ങിയും പൈപ്പ് പൊട്ടുന്നുണ്ട്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ ജനങ്ങളാണ്. സമീപത്തെ ഫ്ലാറ്റിലടക്കം വെള്ളം എത്തുന്നത് ഈ പൈപ്പുവഴിയാണ്.