
പത്തനംതിട്ട : മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടത്തുന്ന റോഡ് സുരക്ഷാ പദ്ധതി സേഫ് സോൺ പ്രൊജക്ടിന്റെ ഇലവുങ്കൽ കൺട്രോൾ റൂമിൽ താത്കാലിക ഡ്രൈവർ കം അറ്റൻഡർ ആയി സേവനം അനുഷ്ഠിക്കാൻ താൽപര്യമുളള ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ് , ആധാറിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പൊലീസ് ക്ലിയറൻസ് റിപ്പോർട്ട് സഹിതം പത്തനംതിട്ട ആർ.ടി.ഒയ്ക്ക് 27 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. എൽ.എം.വി ലൈസൻസ് എടുത്ത് അഞ്ച് വർഷം പ്രവൃത്തി പരിചയം ഉളളവരെ പരിഗണിക്കും.