അടൂർ:- പറക്കോട്ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളോടെ പരുത്തിപ്പാറ പൊലീസ് ക്യാമ്പ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണി അമ്മയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു .വൈ. പ്രസിഡന്റ് കെ.സരസ്വതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോഷൻ ജേക്കബ്, എ.പി.സന്തോഷ് കുമാർ , ജയകുമാർ, സുജ, സെകട്ടറി രാജേഷ് ആർ നാഥ് , ഏറത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ സൂസൻ ശശികുമാർ എന്നിവർ സംസാരിച്ചു.