മുളക്കുഴ: പഞ്ചായത്ത് വികസന സദസും തൊഴിൽമേളയും വികസന പ്രവർത്തന സന്ദേശ പ്രദർശനവും സംഘടിപ്പിച്ചു. വികസന സദസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി നിർവഹിച്ചു. തൊഴിൽ മേളയും എക്സിബിഷനും ബൾട്ടി അഭിനേതാവ് മുളക്കുഴ സ്വദേശി ജക്സൺ ജോൺ ഉദ്ഘാടനം ചെയ്തു. പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വികസന സദസിൽ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെയും പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെയും വിവിധ പ്രദർശനങ്ങൾ നടത്തി. വിവിധ തലങ്ങളിലുള്ള പ്രതിഭകളെ കെ.എസ്.സി.എം.എം സി ചെയർമാൻ എം എച്ച് റഷീദ് ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ രമാ മോഹൻ, ഹേമലതാ മോഹൻ ,കെ.ആർ. രാധാ ബായി, ബീന ചിറമേൽ, കെ .പിപ്രദീപ് ,മറിയക്കുട്ടി, സി.കെ.ബിനു കുമാർ ,ഡി.പ്രദീപ്, എൻ. പത്മാകരൻ,ടി. അനു ,മഞ്ജു വിനോദ്, കെ.സാലി,പി. എസ്. ഗോപാലകൃഷ്ണൻ ,കെ.എസ്. ഗോപാലകൃഷ്ണക്കുറുപ്പ്, ഇ.ടി.അനിൽ, എം.ജി മോഹനൻ, ടി.കെ. ഇന്ദ്രജിത്ത് , കോശി ഉമ്മൻ, എ.വി അജികുമാർ , കെഎസ്. ലിസ ,എസ്.വീണ ,ആതിര പ്രശാന്ത് എന്നിവർ സംസാരിച്ചു. വികസന സദസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഓപ്പൺ ഫോറം ചർച്ചയും സംഘടിപ്പിച്ചു.