പന്തളം: എസ്.എൻ.ഡി.പി യോഗം കല്ലുമല 307-ാം ശാഖായോഗത്തിലെ മഹാദേവർ ക്ഷേത്ര പുന:പ്രതിഷ്ഠയും അഷ്ടബന്ധകലശവും നവംബർ 29 മുതൽ ഡിസംബർ 5 വരെ വിവിധ വൈദിക ചടങ്ങുകളോടെ നടത്തുവാൻ ശാഖാ ഓഡിറ്റോറിയത്തിൽ കൂടിയ സംയുക്ത പൊതുയോഗത്തിൽ തീരുമാനിച്ചു. തന്ത്രി കൈലാസൻ,മേൽശാന്തി പ്രസാദ് തുടങ്ങിയവർ പുന:പ്രതിഷ്ഠാകർമ്മത്തിന് കാർമ്മികത്വം വഹിക്കും. സംയുക്ത പൊതുയോഗം മാവേലിക്കര ടി.കെ. മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ.ഏ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂണിയൻ കമ്മിറ്റി അംഗം ആർ.രാജൻ ആമുഖ പ്രസംഗം നടത്തി. ശാഖാവൈസ് പ്രസിഡന്റ് സഞ്ജീവ് സുരേന്ദ്രൻ, സെക്രട്ടറി എം.ആർ മുരളീധരൻ, സെക്രട്ടറി ഇൻ ചാർജ് രാജൻ മുറിമല കിഴക്കേതിൽ തുടങ്ങിയവർ സംസാരിച്ചു.