20-cds
കുടുംബശ്രീ സി ഡി എസ് വാർഷികവും,ഒക്‌സിലറി സംഗമം ജില്ലാതല ഉദ്ഘാടനവും ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികവും,ഒക്‌സിലറി സംഗമം ജില്ലാതല ഉദ്ഘാടനവും തട്ടയിൽ എസ്.കെ.വി.യു.പി സ്‌കൂളിൽ നടത്തി. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെസി.ഡി എസിൽ പ്രവർത്തിക്കുന്ന 142അയൽകൂട്ടങ്ങളിലായി 1839 അംഗങ്ങളുടെ സംഗമവും ഓക്‌സലറി ഗ്രൂപ്പ് സംഗമം ജില്ലാ തല ഉദ്ഘാടനവുമാണ് സംഘടിപ്പിച്ചത്. സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംഗമത്തോടനുബന്ധിച്ച് നടന്ന ഓക്‌സിലറി ഗ്രൂപ്പ് സംഗമം ജില്ലാതല ഉദ്ഘാടനം പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി നിർവഹിച്ചു. ഡി.എം.സി ആദില മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രാജി പ്രസാദ്, റാഹേൽ, വിപി വിദ്യാധരപ്പണിക്കർ എൻ.കെ.ശ്രീകുമാർ, പീയാ ജ്യോതികുമാർ, ശ്രീവിദ്യ ,രഞ്ജിത്, പൊന്നമ്മ വർഗീസ്, എ.കെ. സുരേഷ്, ബി.പ്രസാദ് കുമാർ, ശരത്കുമാർ ,ജയാ ദേവി, അംബിക ദേവരാജൻ, സി.ഡി.എസ് അംഗങ്ങൾ, മെമ്പർ സെക്രട്ടറി ജിനു ഏബ്രഹാം എന്നിവർ സംസാരിച്ചു.