ഇലന്തൂർ: ഇലന്തൂർ ബ്ലോക്കുതല കേരളോത്സവം സമാപിച്ചു. സെന്റ് തോമസ് കോളേജ് കോഴഞ്ചേരി, അരീന ഇലഞ്ഞിക്കൽ ഇൻഡോർ സ്റ്റേഡിയം, നെടിയകാല ഗ്രൗണ്ട്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ ഒക്ടോബർ 11 ,12,14,18,19 തീയതികളിലായി നടന്ന എൺപതോളം മത്സരങ്ങളിലായി മുന്നൂറോളം യുവതി യുവാക്കൾ പങ്കെടുത്തു. സമാപന സമ്മേളനം പ്രസിഡന്റ് ജെ ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനീഷ കെ.ആർ അദ്ധ്യക്ഷത വഹിച്ചു. കലാകായിക രചന മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ചെറുകോൽ ഗ്രാമപഞ്ചായത്ത് തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം നേടി. കേരളോത്സവം സംഘാടക സമിതി കൺവീനർ സാം പി.തോമസ്, സന്തോഷ് കുമാർ, സാലി ലാലു, അന്നമ്മ പി വി, ജിജി ചെറിയാൻ മാത്യു,അഭിലാഷ് വിശ്വനാഥ്, ശ്രീവിദ്യ വി ജി, കോഴഞ്ചേരി റോയ് ഫിലിപ്പ് ശ്രീകല ജി എന്നിവർ സംസാരിച്ചു.