തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഒഫ് ഇന്ത്യ പ്രതിനിധി സഭാദ്ധ്യക്ഷനായി റവ.ഡോ.ജോൺ മാത്യുവും ഉപാദ്ധ്യക്ഷനായി കെ.ഒ.രാജുക്കുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല മഞ്ഞാടിയിൽ നടന്ന പ്രതിനിധി സഭയുടെ 42-ാമത് സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. മറ്റു ഭാരവാഹികൾ: റവ.കെ.സജി മാത്യു (സഭാസെക്രട്ടറി), റവ.സജി ഏബ്രഹാം (വൈദീക ട്രസ്റ്റി), പ്രൊഫ.ഏബ്രഹാം ജോർജ് (അത്മായട്രസ്റ്റി),റവ.സി.പി.മാർക്കോസ് (സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി),റവ.ഡോ.ജിമ്മി ജോസഫ് പോൾ(സുവിശേഷ പ്രവർത്തന ബോർഡ് അസി.സെക്രട്ടറി),മേരി സഖറിയ(സേവിനി സമാജം സെക്രട്ടറി),റവ.കെ.എസ്. ജെയിംസ് (സണ്ടേസ്‌കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി),റവ.ഷിജു മാത്യു (യൂത്ത് ബോർഡ് സെക്രട്ടറി),ഡോ.ജോസി വർഗീസ് (എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി) പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു.ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പി.സി.വർഗീസ് കൊല്ലം ധ്യാനപ്രസംഗം നടത്തി. സഭാസെക്രട്ടറി റവ.ഏബ്രഹാം ജോർജ് റിപ്പോർട്ടും വൈദീക ട്രസ്റ്റി റവ.പി.ടി മാത്യു ബഡ്ജറ്റും അവതരിപ്പിച്ചു. ബിഷപ്പ് ഡോ.ടി.സി.ചെറിയാൻ,ബിഷപ്പ്ഡോ.എം.കെ.കോശി, വികാരി ജനറൽ റവ.ടി.കെ.ജേക്കബ്, ഡെന്നി. എൻ. മത്തായി,റവ.അനിഷ് മാത്യു, റവ.മോൻസി വർഗീസ്, റവ.സജി ഏബ്രഹാം,ജോർജ് വർഗീസ്, പ്രൊഫ.വിജി തോമസ്, റവ.അനിഷ് തോമസ് ജോൺ, പ്രൊഫ.ജോസി വർഗീസ് എന്നിവർ പ്രസംഗിച്ചു.