പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ നിരാശ്രയ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 362 -ാമത്തെ സ്‌നേഹഭവനം രാജമ്മ സക്കറിയയുടെയും കുടുംബത്തിന്റെയും സഹായത്തോടെ ചിറ്റാർ വേളിമല ഉന്നതിയിൽ പ്രിയ മോഹന് നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും രാജമ്മ സക്കറിയ നിർവഹിച്ചു. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ .ബഷീർ., എം. ജെ. ശോശാമ്മ., പ്രോജക്ട് കോഡിനേറ്റർ കെ .പി .ജയലാൽ., സന്തോഷ് .എം. സാം., സണ്ണി ചള്ളക്കൽ., ഫിലിപ്പോസ് തെക്കേക്കര., ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.