ചെങ്ങന്നൂർ : ബാലസംഘം ടൗൺ ഈസ്റ്റ് മേഖലാ സമ്മേളനം സി.പി.എം ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയംഗം എം.കെ മനോജ് ഉദ്ഘാടനം ചെയ്തു.സി.വി സാറാമ്മ സ്മാരക ഹാളിൽ നടന്ന സമ്മേളത്തിൽ കീർത്തന രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കോഡിനേറ്റർ എം.കെ ശ്രീകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഡി സുനീഷ് കുമാർ, അഡ്വ.എ.രമേശ്, എം.എം സോമരാജൻ, പി.കെ അനിൽകുമാർ, ജയ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സഞ്ജീവ് (പ്രസിഡന്റ്)ആർഷ, സായൂജ്, സിയാ, ബിയ (വൈസ് പ്രസിഡന്റുമാർ)കീർത്തന രാജേഷ് (സെക്രട്ടറി)യദു മോഹൻ, സാനിയ, ആദം (ജോയിന്റ് സെക്രട്ടറിമാർ)ജയ ചെല്ലപ്പൻ (കൺവീനർ)അഡ്വ.എ.രമേശ് (കോ - ഓർഡിനേറ്റർ)ജോസ് മാത്യു (ജോയിന്റ് കോഡിനേറ്റർ).