88
പുലിയൂർ സെൻ്റ് മേരീസ് & സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഇടവങ്കാട് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഡോ. യാക്കൂബ് മാർ ഐറേനിയോസ് ഉത്ഘാടനം ചെയ്തു

ചെങ്ങന്നൂർ: പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഇടവങ്കാട് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനവും അനുമോദനവും ഡോ.യാക്കൂബ് മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ.സ്റ്റീഫൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി മുഖ്യപ്രഭാഷണം നടത്തി. സൺഡേസ്കൂൾ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ, ടിജു ഏബ്രഹാം, ഇടവക വികാരി ഫാ.രഞ്ജൻ ടി.ജോൺ,ഫാ.ജിബു ഫിലിപ്പ്, സജി പട്ടരുമഠം, കെവി. വർഗീസ്, ഡോ.ജേക്കബ് ഉമ്മൻ, റെയ്ച്ചൽ രാജൻ, സുനിൽ സി.വർഗീസ്, ജിൻസി യോഹന്നാൻ, ഏലിക്കുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു. ഫാ.പി.സി തോമസ്, ഫാ.തോമസ് വർഗീസ്, ഫാ.ജിയോ എം സോളമൻ, ഫാ.ഒ.എം. ശമുവേൽ, തോമസ് വർഗീസ്, മോനായി വർഗീസ് എന്നിവർ നേതൃത്വം നല്കി.