
പത്തനംതിട്ട : സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി സി.എച്ച് കണാരന്റെ അൻപത്തിമൂന്നാം അനുസ്മരണ സമ്മേളനം ജില്ല സെക്രട്ടേറിയറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി സലിം പി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജി. രാജേഷ് , ബാബു ജോർജ്ജ് , ആർ. അജിത്കുമാർ , ഇ.കെ. ഉദയകുമാർ , അനു ഫിലിപ്പ് , അഭിരാജ് കൈതയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.