
പത്തനംതിട്ട: രാജ്യസ്‌നേഹം നിറഞ്ഞ യുവ തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജോൺസൺ കീപ്പള്ളിന്റെ സേവനം അതുല്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
പത്തംതിട്ട വൈ.എം.സി.എ ഹാളിൽ നടന്ന ഗാന്ധിസ്മൃതി സംഗമവും മഹാത്മാഗാന്ധി ദേശസേവ പുരസ്‌രസ്കാത്തിനർഹനായ ജോൺസൺ കീപ്പള്ളിലിനെ അനുമോദിച്ചുള്ള യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.സി.സി. പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലിത്ത അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസ് പാറക്കടവിൽമുഖ്യ പ്രഭാഷണം നടത്തി. ലെബി ഫിലിപ്പ് മാത്യു,റവ.ഫാ. ഡാനിയേൽ പുല്ലേലിൽ,ഡോ. ജോൺ പനക്കൽസാമുവൽ പ്രക്കാനം, ഡോ.ജോർജ്ജ് വർഗീസ് കൊപ്പാറ, അഡ്വ.റഷീദ്, പ്രീത് ചന്ദനപ്പള്ളി എന്നിവർ പ്രസംഗിച്ചു.