തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ 50കി.മീ ദൂരം സൈക്കിൾറാലി സംഘടിപ്പിച്ചു. ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗമായ റീജിയണൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റേഷൻ (രക്തം), ഹെമറ്റോ ലിംഫോയിഡ് ഓങ്കോളജി ആൻഡ് മാരോ ഡിസീസസ്) എന്നിവയുടെ ആഭിമുഖ്യത്തിൽ ബോൺമാരോ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനും ബോൺമാരോ ട്രാൻസ്പ്ലാന്റേഷനും കാർ-ടി തെറാപ്പിയും അടക്കമുള്ള ആധുനിക ചികിത്സാസൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് തൊട്ടരികിൽത്തന്നെയുണ്ടെന്ന സന്ദേശവുമായാണ് സൈക്കിൾറാലി സംഘടിപ്പിച്ചത്. മദ്ധ്യതിരുവിതാംകൂറിൽ ഈ അർബുദ ചികിത്സകൾ ലഭ്യമാകുന്ന അപൂർവം ട്രാൻസ്പ്ലാന്റേഷൻ കേന്ദ്രങ്ങളിൽ ഒന്നാണ് ബിലീവേഴ്സ് ആശുപത്രിയിലേത്. ഒമയ്യാറൈഡ് എന്ന് പേരിട്ടിരുന്ന സൈക്കിൾറാലി ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ.ജോൺ വല്യത്ത് ഫ്ലാഗ്ഓഫ് ചെയ്തു. ആശുപത്രിയിൽ നിന്ന് രാവിലെ ആരംഭി ച്ച് സമീപത്തെ ആശുപത്രികളെ ബന്ധിപ്പിച്ച് നടന്ന സൈക്കിൾ റാലിയിൽ 150 റൈഡർമാർ പങ്കെടുത്തു. മേൽപ്പാടം മർത്തോമാ വികാരി ഫാ.റോയ് വർഗീസിന്റെ നേതൃത്വത്തിൽ സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി ലഘുഭക്ഷണവും പാനീയങ്ങളും വിതരണംചെയ്തു. ഹെമറ്റോളജി വിഭാഗം മേധാവിയും രക്തം പ്രോഗ്രാം ഡയറക്ടറുമായ ഡോ.ചെപ്സി സി.ഫിലിപ്പ് ബോൺമാരോ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് ബോധവത്കരണപ്രഭാഷണം നടത്തി. സൈക്ലിസ്റ്റുകൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.