nedumprom
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കോച്ചാരിമുക്കത്ത് നിർമ്മിക്കുന്ന സ്മാർട്ട് അങ്കണവാടിയുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം നിർവഹിക്കുന്നു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കോച്ചാരിമുക്കത്ത് പുതിയതായി നിർമ്മിക്കുന്ന സ്മാർട്ട് അങ്കണവാടിയുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, സ്ഥിരംസമിതി അംഗങ്ങളായ എൻ.എസ് ഗിരീഷ് കുമാർ, ഷേർളി ഫിലിപ്പ്, പ്രീതിമോൾ ജെ, അംഗങ്ങളായ സന്ധ്യമോൾ ടി.എസ്, തോമസ് ബേബി, ഗ്രേസി അലക്സാണ്ടർ എന്നിവർ സംസാരിച്ചു. 32ലക്ഷം രൂപ ചെലവിലാണ് പുതിയ അങ്കണവാടി നിർമ്മിക്കുന്നത്.