മല്ലപ്പള്ളി:ആവണി കലാകായിക വേദിയും, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും, ഡി.എം.സി ഹോസ്പിറ്റലും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ മറിയാമ്മ ടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മനോജ് കുമാരസ്വാമി അദ്ധ്യക്ഷത വഹിച്ചു. ഡോ.ആര്യ, ഡോ.ലിഡിയ, ക്ലബ് സെക്രട്ടറി സഞ്ജീവ് പുളിക്കൽ, ക്ലബ് ഖജാൻജി ജീവൻ ജോൺ ഷാജി എന്നിവർ പ്രസംഗിച്ചു.