destruction
തിരുവല്ല നഗരത്തിൽ രാമഞ്ചിറയിലെ കെട്ടിടം തകർന്നു വീണപ്പോൾ

തിരുവല്ല : നഗരത്തിലെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം ഹിറ്റാച്ചി ഉപയോഗിച്ച് പൊളിച്ചു നീക്കുന്നതിനിടെ ഇടിഞ്ഞുവീണു. ഹിറ്റാച്ചി ഡ്രൈവർ തമിഴ്നാട് സ്വദേശി കാർത്തിക്കിന് പരിക്കേറ്റു. ക്ലീനർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ കാർത്തിക്കിനെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ രാമൻചിറയിൽ ഇന്നലെ വൈകിട്ട് 7നാണ് സംഭവം. മലബാർ ഗോൾഡ് ജൂവലറിക്ക് സമീപത്തെ തിരുവല്ല സ്വദേശി രഞ്ജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നു വീണത്. കെട്ടിടം പുനർനിർമ്മിക്കാനായി പഴയ കെട്ടിടം ഹിറ്റാച്ചി ഉപയോഗിച്ച് പൊളിച്ച് നീക്കുന്നതിനിടെ ആയിരുന്നു അപകടം. കെട്ടിടത്തിന്റെ മേൽക്കൂര പൊളിക്കുന്നിടെ പൂർണമായും തകർന്നു വീഴുകയായിരുന്നു. ഹിറ്റാച്ചി തലകീഴ് മറിഞ്ഞു. ക്ലീനർ ചാടി രക്ഷപ്പെട്ടു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ കാർത്തിക്കിനെ സമീപവാസികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തിരുവല്ല പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.