അടൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് എൻ.പി.രാജൻ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിനു കളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ. ഡി.കെ. ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. തുവയൂർ ബാലൻ, തോപ്പിൽ ഗോപകുമാർ ഏഴംകുളം അജു, ബിജിലി ജോസഫ്, സി.കൃഷ്ണകുമാർ, മണ്ണടി പരമേശ്വരൻ, എം.ആർ ജയപ്രസാദ്, ബാബു ദിവാകരൻ,ഡി.രാജീവ്,റെജി മാമൻ, ഷിബു ചിറക്കരോട്ട്, തോട്ടുവാ മുരളി, മണക്കാല പൊന്നച്ചൻ, ഷാജി മണക്കാല, ഉമ്മൻ തോമസ്,കുഞ്ഞൂഞ്ഞമ്മ ജോസഫ്,ഗീത ചന്ദ്രൻ, മറിയാമ്മ തരകൻ, ബാബു ടി.ജോർജ്, ടോം തങ്കച്ചൻ, അരവിന്ദ് ചന്ദ്രശേഖർ, ഫെന്നി നൈനാൻ, ശാന്തൻ പിള്ള, രാജു കാര്യട്ടുവിള, പി കെ.മുരളി, ബേബി ജോൺ,അംജത് അടൂർ, കോശി മാണി, എൽസി ബെന്നി,ബിഥുൻ പി. ബാബു, എന്നിവർ പ്രസംഗിച്ചു.