ചിറ്റാർ: കുടുംബ ആരോഗ്യ ആശുപത്രിയിൽ പുതിയതായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗോപി എസ്.നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അരുൺ വാസുദേവ് കമ്മത്ത് കെ.എൻ, ഡോ.അമൽനാ ആരിഫ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജേക്കബ് സ്റ്റീഫൻ, ആശുപത്രി വികസന സമിതി അംഗങ്ങൾ ജോർജ് ജേക്കബ് പുതുപ്പറമ്പിൽ, ഓമന ശ്രീധരൻ, ടി.എ.രാജു എന്നിവർ പങ്കെടുത്തു.