തിരുവല്ല : പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിക്കും ആശുപത്രിക്കും നേഴ്സിംഗ് കോളേജിനുമൊക്കെ സമീപത്ത് കാട്ടുപന്നിയുടെ വിളയാട്ടം. തിങ്കളാഴ്ച രാത്രി 10ന് പരുമല ഉഴത്തിൽ പൊന്നമ്മ സത്യവാന്റെ വീടിന്റെ മുറ്റത്തെത്തിയ കാട്ടുപന്നിയുടെ ദൃശ്യങ്ങൾ സി.സി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഴയും കപ്പയും തെങ്ങിൻ തൈകളും നശിപ്പിച്ചിട്ടുണ്ട്. പരുമല പള്ളിപ്പെരുന്നാൾ അടുത്തിരിക്കെ തീർത്ഥാടകർ കടന്നുപോകുന്ന വഴിയിലും മറ്റും കാട്ടുപന്നിയുടെ സാന്നിദ്ധ്യം നാട്ടുകാർക്ക് ഭീതിയായിരിക്കുകയാണ്.