കോഴഞ്ചേരി: സംസ്ഥാന സർക്കാരിന്റെയും കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ പൊതുജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് ജനാഭിപ്രായം തേടുന്നതിനായി സംഘടിപ്പിച്ച വികസന സദസ് യു.ഡി.എഫ് അംഗങ്ങളും ബി.ജെ.പി അംഗങ്ങളും ബഹിഷ്കരിച്ചു. ഇടതുപക്ഷ അംഗങ്ങൾക്കൊപ്പം സ്വതന്ത്ര അംഗം വാസു ടി.ടി യും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അംഗം റോയി ഫിലിപ്പും പങ്കെടുത്തതും ശ്രദ്ധേയമായി. വികസന സദസ് ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ,ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ പി.ബി, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജോ പി മാത്യു , ഗ്രാമപഞ്ചായത്തംഗങ്ങളായ സോണി കൊച്ചുതുണ്ടിയിൽ, മിനി സുരേഷ് , ആസൂത്രണ സമിതി വൈസ് ചെയർമാൻ ജോർജ് തമ്പു, സുധ ശിവദാസ് ,ഷാജി മാത്യു പുളിമൂട്ടിൽ, ദീപ പുരുഷോത്തമൻ, പ്രശാന്ത് എ.വി . എന്നിവർ സംസാരിച്ചു.