ചെങ്ങന്നൂർ : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. 228 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തി. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ നിഷയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ അശ്വതി ജി.ശിവൻ, പി. സംഗീത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.