പത്തനംതിട്ട : വിജ്ഞാനകേരളം ഹയർ ദ ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി ആറൻമുള കോളേജ് ഒഫ് എൻജിനീയറിംഗ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ , കെ. ഡിസ്‌ക്, കെ.കെ. ഇ.എം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള നാളെ ആറൻമുള എൻജിനീയറിംഗ് കോളേജിൽ നടക്കും. പത്താംക്ലാസ് മുതൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് വരെ പങ്കെടുക്കാം. അമ്പതോളം പ്രമുഖ കമ്പനികൾ പങ്കെടുക്കും.തുടർ മേളകൾ 25 ന് റാന്നി വൈക്കം ഗവ. സ്‌കൂൾ, ഡി.ബി കോളേജ് പരുമല, എസ്. എൻ .ഡി .പി .എച്ച് എസ് എസ് കാരംവേലി എന്നിവിടങ്ങളിലും നവംബർ ഒന്നിന് ഗവ. സ്‌കൂൾ കൈപ്പട്ടൂർ, ഗവ. ബോയ്‌സ് സ്‌കൂൾ അടൂർ എന്നിവിടങ്ങളിലും നടക്കും. തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് https://forms.gle/xv2FCLDoaGw8ahte6. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. ഫോൺ: 94955 48856. ഒരു ഉദ്യോഗാർത്ഥിയ്ക്ക് അഞ്ച് അഭിമുഖങ്ങളിലെങ്കിലും പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് മേളയുടെ നടത്തിപ്പ്.