പത്തനംതിട്ട : പെൻഷൻകാരുടെയും സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസപ്പ് പദ്ധതി അപാകതകൾ പരിഹരിച്ചു നടപ്പിലാക്കണമെന്ന് സീനിയർ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.കെ പ്രേമാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.കെ. പീതാബരൻ, ജെ വിജയകുമാർ, വത്സല ജോൺ, ഡി.സിന്ധുകുമാരി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.സുരേഷകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ. സുരേഷ്‌കുമാർ ( ജില്ലാ പ്രസിഡന്റ് ),ജെ. വിജയകുമാർ, മേരി ജോൺ ( വൈസ് പ്രസിഡന്റ് ), വത്സലാജോൺ ( സെക്രട്ടറി ), ലെനി സാം, വിജയകുമാരി( ജോ. സെക്രട്ടറി ), ഡി. സിന്ധുകുമാരി. ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.