ldf-

കോന്നി: കോന്നി ഗ്രാമ പഞ്ചായത്ത് വികസന സദസ് ബഹിഷ്കരിച്ച യുഡിഎഫ് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. എ.ദീപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി,ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, എൽഡിഎഫ് നേതാക്കളായ എം.എസ്. ഗോപിനാഥൻ, ടി. രാജേഷ് കുമാർ, ആർ. ഗോവിന്ദ്, ഡോ. എം. രാജൻ, വിനീത് കോന്നി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി.ഉദയകുമാർ, ജോയിസ് ഏബ്രഹാം,ജിഷ ജയകുമാർ, തുളസീ മോഹൻ, പുഷ്പ ഉത്തമൻ എന്നിവർ സംസാരിച്ചു.