school-
നൂതനാശയ പ്രവർത്തനങ്ങളിലൂടെയും റാന്നിയുടെ അക്കാദമിക മികവു കൾ പൊതു സമൂഹത്തിലെത്തിച്ച റാന്നി ബി.പി.സി ഷാജി എ. സലാമിനെ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് കെ. വർക്കി, ട്രഷറർ ക്രിസ് തോമാസ് എന്നിവർ ചേർന്ന് ആദരിക്കുന്നു.

റാന്നി : വിദ്യാഭ്യാസ രംഗത്ത് നവീന ആശയങ്ങൾ പ്രാവർത്തികമാക്കി വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലും പ്രാദേശിക സർക്കാരുകളിലും അതുല്യമായ സ്ഥാനം നേടിയ റാന്നി ബി. പി. സി ഷാജി എ. സലാമിനെ റാന്നി ഹെഡ്മാസ്റ്റേഴ്സ് ഫോറം ആദരിച്ചു. . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് മോളി അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് കെ. വർക്കി, ട്രഷറർ ക്രിസ് ജോസഫ് കെ, പ്രഥമാദ്ധ്യാപകരായ രാജീവ് എം.ആർ, ബെന്നി ഒ. സൈമൺ, സെൽവി എൻ.പി, കൃഷ്ണകുമാരി, ലേഖ കുമാരി, എന്നിവർ സംസാരിച്ചു.