തിരുവല്ല : അമൃത് പദ്ധതിയിൽ 700 കുളങ്ങൾ പൂർത്തീകരിച്ചതായി കേന്ദ്ര സഹമന്ത്രി അഡ്വ.ജോർജ് കുര്യൻ പറഞ്ഞു. നഗരസഭയിൽ 29 -ാം വാർഡിൽ നവീകരിച്ച ഉത്രമേൽ ക്ഷേത്രക്കുളത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2026ലെ അമൃത് പദ്ധതിയിൽ സമീപപ്രദേശത്തെ ക്ഷേത്രക്കുളങ്ങളും മറ്റു കുളങ്ങളും നവീകരിക്കും. അതോടൊപ്പം ഉത്രമേൽ ക്ഷേത്രക്കുളത്തിന്റെ ബാക്കി ജോലികൾ കൂടി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ അനുജോർജ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, സജി എം.മാത്യു, മിനിപ്രസാദ്, ഗംഗ രാധാകൃഷ്ണൻ, അന്നമ്മ മത്തായി, വിമൽ ജി, പൂജാ ജയൻ, അർച്ചന, ആദർശ്, പ്രതാപചന്ദ്രവർമ്മ, രാധാകൃഷ്ണമേനോൻ, വി.കെ.മുരളീധരൻ നായർ, ആർ.കെ.ദീപേഷ് എന്നിവർ പ്രസംഗിച്ചു. മൂന്നു പതിറ്റാണ്ടായി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന ഉത്രമേൽ ക്ഷേത്രക്കുളം കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 43.8 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുജ്ജീവിവപ്പിച്ചത്.