inagu
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച ഇന്റർവെൻഷണൽ പെയ്ൻ ക്ലിനിക് അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് പ്രൊഫ.ഡോ.ജിതിൻ മാത്യു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അനസ്തേഷ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്റർവെൻഷണൽ പെയ്ൻ ക്ലിനിക് ആരംഭിച്ചു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജരുമായ ഫാ.സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷതയിൽ അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് പ്രൊഫ.ഡോ.ജിതിൻ മാത്യു ഏബ്രഹാം ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര, അനസ്തേഷ്യ വിഭാഗം മേധാവി പ്രൊഫ.ഡോ.ആഷു സാറാ മത്തായി, സീനിയർ കൺസൾട്ടൻ്റ് പ്രൊഫ.ഡോ.എബി മാത്യു എന്നിവർ സന്നിഹിതരായിരുന്നു. യാഥാസ്ഥിതിക ചികിത്സകളിലൂടെ മതിയായ ആശ്വാസം ലഭിക്കാത്തവരും വിട്ടുമാറാത്ത വേദന അനുഭവിക്കുന്നവരുമായ രോഗികൾക്കുള്ള പ്രത്യേക യൂണിറ്റായാണ് ഇന്റർവെൻഷണൽ പെയ്ൻ ക്ലിനിക് പ്രവർത്തിക്കുക.