ഗോൾപോസ്റ്റ് സമർപ്പണവും കായിക ഉപകരണ വിതരണവും തിരുവല്ല : തുകലശ്ശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിൽ പായിപ്പാട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗോൾപോസ്റ്റ് സമർപ്പണവും കായിക ഉപകരണങ്ങളുടെ വിതരണവും നടത്തി. റോട്ടറി ക്ലബ്ബ് സോൺ 33 അസിസ്റ്റന്റ് ഗവർണർ വി. വർഗീസ് എടയാടി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അനീഷ് ഡി. അധ്യക്ഷത വഹിച്ചു. സ്കൂൾ കായികമേളയുടെ ഭാഗമായി നടന്ന മാർച്ച് ഫാസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് ഹബീബ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി ഷിജിൻ കെ.രാജ് സല്യൂട്ട് സ്വീകരിച്ചു.വിദ്യാർത്ഥികളായ ഭാരത് കൃഷ്ണ ,അലൻ ബിനു ,സ്നേഹ മോൾ , സുമി എന്നിവർ ദീപശിഖ റാലിക്ക് നേതൃത്വം നൽകി. നിജിൻ സാം, എബിൻ തോമസ് എന്നിവർ പ്രതിജ്ഞയെടുത്തു. സ്കൂൾ പ്രിൻസിപ്പൽ റീന വർഗീസ് കായികതാരം അരുൺ എം. റവ.പ്രസാദ് ബി.കുഴിയത്ത്, റോട്ടറി ക്ലബ് ട്രഷറർ അനീഷ് മോഹൻ, പ്രഥമാധ്യാപിക ലീന ചെറിയാൻ എന്നിവർ സംസാരിച്ചു. ഗോൾപോസ്റ്റിന്റെ സമർപ്പണവും ജേഴ്സി, ഫുട്ബോൾ, മെഡൽ എന്നിവയും ഭൂമിക പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തി. തുകലശ്ശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിൽ ഗോൾപോസ്റ്റ് സമർപ്പണവും കായിക ഉപകരണവിതരണവും റോട്ടറി ക്ലബ്ബ് സോൺ 33 അസിസ്റ്റന്റ് ഗവർണർ വി.വർഗീസ് എടയാടി ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല : തുകലശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിൽ പായിപ്പാട് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഗോൾപോസ്റ്റ് സമർപ്പണവും കായിക ഉപകരണങ്ങളുടെ വിതരണവും നടത്തി. റോട്ടറി ക്ലബ് സോൺ 33 അസിസ്റ്റന്റ് ഗവർണർ വി.വർഗീസ് എടയാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അനീഷ് ഡി. അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കായികമേളയുടെ ഭാഗമായി നടന്ന മാർച്ച് ഫാസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് ഹബീബ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി ഷിജിൻ കെ.രാജ് സല്യൂട്ട് സ്വീകരിച്ചു. വിദ്യാർത്ഥികളായ ഭാരത് കൃഷ്ണ, അലൻ ബിനു, സ്നേഹമോൾ, സുമി എന്നിവർ ദീപശിഖ റാലിക്ക് നേതൃത്വം നൽകി. നിജിൻസാം, എബിൻതോമസ് എന്നിവർ പ്രതിജ്ഞയെടുത്തു. സ്കൂൾ പ്രിൻസിപ്പൽ റീന വർഗീസ് കായികതാരം അരുൺ എം. റവ.പ്രസാദ് ബി.കുഴിയത്ത്, റോട്ടറി ക്ലബ് ട്രഷറർ അനീഷ് മോഹൻ, പ്രഥമാധ്യാപിക ലീന ചെറിയാൻ എന്നിവർ സംസാരിച്ചു. ഗോൾപോസ്റ്റിന്റെ സമർപ്പണവും ജേഴ്സി,ഫുട്ബോൾ,മെഡൽ എന്നിവയും ഭൂമിക പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തി.